വീട്ടിലും സ്‌കൂളുകളിലും ഉപയോഗിക്കാനുള്ള റാപ്പിഡ് ആന്റിജൻ കോവിഡ് ടെസ്റ്റ് കിറ്റുകളുടെ ഷിപ്മെന്റ് വൈകുമെന്ന് ആൽബെർട്ട ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. ഡീന ഹിൻഷോ അറിയിച്ചു. നിർമ്മാതാക്കളിൽ നിന്നും ഫെഡറൽ സർക്കാരിൽ നിന്നുമുള്ള വിതരണം വൈകുമെന്ന് ഡോ. ഹിൻഷോ അറിയിച്ചു. സ്റ്റോക്കുകൾ എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തത ഇല്ല. കോവിഡ് വ്യാപനത്തിനിടയിലും സ്‌കൂളുകൾ തുറന്ന ആൽബെർട്ടയിൽ ജനുവരി 14-ഓടു കൂടെ സ്കൂളുകളിൽ റാപിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ആൽബെർട്ടയിൽ നിലവിൽ 58,000-ത്തിലധികം ആക്റ്റീവ് കോവിഡ് കേസുകളുണ്ടന്നാണ് റിപ്പോർട്ടുകൾ.