ജീവനക്കാരുടെ കുറവ്; ഒന്റാരിയോയിൽ അന്താരാഷ്‌ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാരെ ജോലിക്കെടുക്കാൻ ഒരുങ്ങുന്നു

By: 600007 On: Jan 11, 2022, 9:12 PM

കോവിഡ് കാരണം ജീവനക്കാരുടെ ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്കും ലോങ്ങ് കെയർ ഹോമുകളിലേക്കും അന്താരാഷ്‌ട്ര തലത്തിൽ വിദ്യാഭ്യാസം നേടിയ നഴ്‌സുമാരെ ഒന്റാറിയോ ജോലിക്കെടുക്കാൻ ഒരുങ്ങി ഒന്റാരിയോ. ഒന്റാറിയോയിൽ പ്രാക്ടീസ് ചെയ്യാൻ അപേക്ഷിച്ചിട്ടുള്ള അന്താരാഷ്‌ട്ര വിദ്യാഭ്യാസം നഴ്‌സുമാർക്ക് ഹെൽത്ത് കെയർ പ്രൊവൈഡറുടെ മേൽനോട്ടത്തിൽ ജോലി ചെയ്യാൻ അവസരം നൽകുമെന്ന് ഒന്റാരിയോ ആരോഗ്യ മന്ത്രി ക്രിസ്റ്റീൻ എലിയട്ട് ചൊവ്വാഴ്ച അറിയിച്ചു.  ഇതിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.cno.org/en/news/2022/january-2022/moving-nursing-applicants-into-the-system/ എന്ന ലിങ്കിൽ ലഭ്യമാണ്.

1,200-ലധികം അപേക്ഷകർ ഇതിനകം അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഈ ആഴ്ച അവസാനത്തോടെ ആശുപത്രികളുമായും ലോങ്ങ് കെയർ ഹോമുകളുമായും സഹകരിച്ച് നടപടികളുണ്ടാവുമെന്ന് മന്ത്രി അറിയിച്ചു. ഒമിക്രോൺ വ്യാപനം മൂലം ഒന്റാരിയോയിൽ ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യ മേഖലകളിലുടനീളം ജീവനക്കാരുടെ ക്ഷാമം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

അത്യാഹിത വിഭാഗങ്ങളിൽ ജീവനക്കാരുടെ പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന്  ഫെബ്രുവരി 1 വരെ ബ്രാംപ്ടണിലെ അർജന്റ് കെയർ സെന്റർ അടച്ചിടുമെന്ന് വില്യം ഓസ്ലർ ഹെൽത്ത് സിസ്റ്റം തിങ്കളാഴ്ച അറിയിച്ചിരുന്നു.