ദുൽഖർ സൽമാന്റെ സല്യൂട്ട് സിനിമാ റിലീസിംഗ് ഡേറ്റ് നീക്കി

By: 600006 On: Jan 11, 2022, 4:41 PM

ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സല്യൂട്ട്-ന്റെ റിലീസിംഗ് തീയതി മാറ്റി. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് വർധിക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസിംഗ് നീട്ടിയത്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് നടി ഡയാന പെന്റി, മനോജ് കെ. ജയൻ, ബിനു പപ്പു, സായികുമാർ, ദീപക് പറമ്പോൽ തുടങ്ങിയവരും ദുൽഖറിനൊപ്പം അഭിനയിക്കുന്നു. ബോബി-സഞ്ജയ് ടീം ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.