സൗത്ത് എഡ്മണ്ടണിൽ തിങ്കളാഴ്ച വൈകിട്ട് നേരിട്ട തകരാർ മൂലം പതിനായിരക്കണക്കിന് ആളുകൾ ഇരുട്ടിൽ. തിങ്കളാഴ്ച് വൈകിട്ട് ഏകദേശം 6:15 മുതൽ 45,000-ൽ അധികം ആളുകൾക്ക് വൈദ്യുതി തടസ്സം നേരിട്ടു എന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതി തടസ്സത്തിന്റെ കാരണം വ്യക്തമല്ല. വിൻഡർമെയർ, സമ്മർസൈഡ്, റഥർഫോർഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും വൈദ്യുതി തടസ്സം നേരിട്ടിട്ടുള്ളത്. രാത്രി 9:30 യോട് കൂടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.