ആൽബർട്ടയിൽ ആരോഗ്യസംരക്ഷണ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം നേരിടുന്നതിനാൽ ആംബുലൻസ് സർവീസുകൾ ലഭിക്കുവാൻ ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നു എന്ന് റിപ്പോർട്ടുകൾ. ആൽബെർട്ടയിലെ പ്രധാനപ്പെട്ട സിറ്റികളിൽ ആംബുലസുകൾക്ക് കോഡ് റെഡ് നിലനിൽക്കുകയാണ്. അതായത് സ്ഥിരമായ അടിസ്ഥാനത്തിൽ കോളുകളോട് പ്രതികരിക്കാൻ ആംബുലൻസുകളൊന്നും ലഭ്യമല്ല റിപ്പോർട്ടുകൾ.
പാരാമെഡിക്കുകൾ ഓവർ ലോഡ്ഡ് ആണെന്നും "നിരന്തരമായ" കോൾ വോള്യങ്ങൾ 100 കിലോമീറ്റർ അകലെയുള്ള ആംബുലൻസുകളെ വരെ ആശ്രയിക്കേണ്ടി വരുന്നു എന്ന് ഹെൽത്ത് സയൻസസ് അസോസിയേഷൻ ഓഫ് ആൽബർട്ട പറയുന്നു. ലഭ്യമായ ജീവനക്കാരുടെ അഭാവം മൂലം ആൽബർട്ടയിലെ ആശുപത്രി സേവനങ്ങളിൽ തടസ്സം നേരിടുന്നുണ്ട്. ഈ ആഴ്‌ച തന്നെ കുറഞ്ഞത് മൂന്ന് റൂറൽ ആശുപത്രികളെങ്കിലും താൽക്കാലികമായി അടയ്ക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.