കാനഡയിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് യുഎസ് സിഡിസി 

By: 600007 On: Jan 10, 2022, 9:43 PM

കാനഡയിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്തു അമേരിക്കയിൽ താമസിക്കുന്നവരോട്  കാനഡയിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ച്  യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). കോവിഡ് വ്യാപനപശ്ചാത്തലത്തിൽ കാനഡയെ ലെവൽ ഫോർ രാജ്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. കാനഡയിലേക്കുള്ള  യാത്ര ഒഴിവാക്കാൻ പറ്റാത്തതാണെങ്കിൽ, യാത്രയ്ക്ക് മുമ്പ് പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും നിർദ്ദേശിക്കുന്നു. കാനഡയിലെ നിലവിലെ കോവിഡ് സാഹചര്യം കാരണം, പൂർണ്ണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് പോലും കോവിഡ് വേരിയന്റുകൾ പകരാൻ സാധ്യതയുണ്ടെന്നും സിഡിസി അറിയിച്ചു.

തിങ്കളാഴ്ചത്തെ റിപ്പോർട്ടുകൾ അനുസരിച്ച്, ഒമിക്രോൺ വേരിയന്റ് മൂലമുള്ള കോവിഡ് വ്യാപനം മൂലം ഒരു ദിവസം അമേരിക്കയിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 132,646 എന്ന റെക്കോർഡ് നിലയിലെത്തി.