ഒന്റാരിയോയിൽ ഐസിയുവിലെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, ഞായറാഴ്ച് റിപ്പോർട്ട് ചെയ്തത് ഏകദേശം 12000 കേസുകൾ

By: 600007 On: Jan 9, 2022, 8:53 PM

ഒമിക്രോൺ മൂലമുള്ള കോവിഡ് വ്യാപനം തുടരുന്നതിനിടയിൽ ഒന്റാരിയോയിൽ ഐസിയുവിൽ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗികളുടെ ഉയരുന്നു. കോവിഡ് ബാധിതരായി, ഏകദേശം 412 പേരാണ് നിലവിൽ ഐസിയുവിൽ ഉള്ളതെന്നും, ഇതിൽ 226 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച 11,959 കോവിഡ് കേസുകളും 21 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ  9,522 പേർ പൂർണ്ണമായി വാക്സിനേഷൻ എടുത്തവരും, 2,057 പേർ വാക്സിനേഷൻ എടുക്കാത്തവരോ ഭാഗികമായോ വാക്സിനേഷൻ എടുത്തവരും 380 പേരുടെ വാക്സിനേഷൻ നില ലഭ്യമല്ലാത്തവരുമാണ്. ഒന്റാരിയോയുടെ നിലവിലെ പോസിറ്റിവിറ്റി നിരക്ക് ഏകദേശം 27.7 ശതമാനമാണ്.