ബീസി കെലോനയിൽ റാപിഡ് കോവിഡ് ടെസ്റ്റുകൾ ലഭ്യമല്ല, മുന്നറിയിപ്പ് നൽകി ഹെൽത്ത് അതോറിറ്റി  

By: 600007 On: Jan 9, 2022, 8:18 PM

ബീസി കെലോനയിൽ നിലവിൽ കോവിഡ് റാപ്പിഡ് ടെസ്റ്റുകൾ ലഭ്യമല്ലെന്നും കോവിഡ് പരിശോധന അപ്പോയിന്റ്മെന്റിലൂടെ മാത്രമേ ലഭ്യമാകൂ എന്ന് മുന്നറിയിപ്പ് നൽകി കെലോനഹെൽത്ത് അതോറിറ്റി  ജനുവരി 8-ന് പുറത്തിറക്കിയ പ്രസ്താവനയിൽ, കോവിഡ് കമ്മ്യൂണിറ്റി കളക്ഷൻ സെന്ററുകളിൽ റാപ്പിഡ് ടെസ്റ്റുകൾ താൽക്കാലികമായി ലഭ്യമല്ലെന്ന് ഇന്റീരിയർ ഹെൽത്ത് അറിയിച്ചു.  നാസൽ സ്വാബ് ടെസ്റ്റ് നടത്തുന്നതിനുള്ള അപ്പോയിന്റ്മെന്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാമെന്നും എന്നാൽ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് സെല്ഫ് അസ്സസ്മെന്റ് ടൂൾ ഉപയോഗിച്ച് പരിശോധന ആവശ്യമാണോ എന്ന് നിർണ്ണയിക്കാൻ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ, 66 വയസും അതിൽ കൂടുതലുമുള്ള ആളുകൾ (വാക്‌സിനേഷൻ നില പരിഗണിക്കാതെ), നാല് വയസും അതിൽ താഴെയുമുള്ള കുട്ടികൾ, ആരോഗ്യ പരിപാലന പ്രവർത്തകർ, ഷെൽട്ടറുകളിലോ ഗ്രൂപ്പ് ഹോമുകളിലോ താമസിക്കുന്നവർ എന്നിവർ ഉൾപ്പെടെ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്കാണ്   പിസിആർ പരിശോധനകൾ നൽകുന്നതിന് മുൻഗണന നൽകുന്നതെന്ന് ഹെൽത്ത് അതോറിറ്റി അറിയിച്ചു.  ഈ ആഴ്‌ച അവസാനത്തോടെ റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ബി.സി.യിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.