ക്യൂബെക്കിൽ ശനിയാഴ്‍ച റിപ്പോർട്ട് ചെയ്തത് 44 കോവിഡ് മരണങ്ങൾ; ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വർദ്ധനവ്

By: 600007 On: Jan 9, 2022, 12:24 AM

 ക്യൂബെക്കിൽ ശനിയാഴ്ച കോവിഡ് മൂലം 44 പേർ കൂടി മരിച്ചതായി പ്രവിശ്യ റിപ്പോർട്ട് ചെയ്തു. പ്രവിശ്യയിൽ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതിന് മുൻപ് ക്യൂബെക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് (INSPQ) ഏറ്റവും കൂടുതൽ മരണസംഖ്യയായ 45 എണ്ണം റിപ്പോർട്ട് ചെയ്തത് 2021 ജനുവരി 27 നാണ്. 

ക്യൂബെക്കിൽ കോവിഡ് മൂലമുള്ള ഹോസ്പിറ്റലൈസേഷനുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  422 പേർ കൂടി കോവിഡ് മൂലം ആശുപത്രിയിൽ ചികിത്സ തേടിയതായും 259 പേർ രോഗമുക്തരായതായി ഡിസ്ചാർജ് ചെയ്തതായും ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. പുതിയാതായി ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട  രോഗികളിൽ, 255 പേർ രണ്ടാഴ്ചയിലേറെ മുമ്പ് രണ്ടു ഡോസ് വാക്‌സിൻ എടുത്തവരും, 153 പേർ വാക്സിനേഷൻ എടുക്കാത്തവരോ രണ്ടാഴ്ചയിൽ താഴെയായി ആദ്യ ഡോസ് സ്വീകരിച്ചവരോ ആണെന്നാണ് റിപ്പോർട്ടുകൾ. പുതിയായതായി ചികിത്സ തേടിയവരിൽ ഐസിയുവിലേക്ക് മാറ്റപ്പെട്ട 31 രോഗികളിൽ 20 പേർ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരും 11 പേർ വാക്സിനേഷൻ എടുക്കാത്തവരുമാണ്. പ്രവിശ്യയിലെ നിലവിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 24.5 ശതമാനമാണ്.