കോവിഡ് നിയന്ത്രണങ്ങൾ മൂലം അടച്ചുപൂട്ടാൻ നിർബന്ധിതരായ ചെറുകിട ബിസിനസുകൾക്ക് ഗ്രാന്റുമായി ഒന്റാരിയോ സർക്കാർ. 10,000 ഡോളറാണ് ഗ്രാന്റായി ലഭിക്കുക. ജിമ്മുകൾ, മ്യൂസിയങ്ങൾ, ഗാലറികൾ, ടൂർ സേവനങ്ങൾ, ബിഫോർ ആൻഡ് ആഫ്റ്റർ സ്കൂൾ പ്രോഗ്രാമുകൾ തുടങ്ങിയ ബിസിനസ്സുകൾ എല്ലാം ഗ്രാന്റിന് അർഹരാണ്. കപ്പാസിറ്റി ലിമിറ്റ് പകുതിയായി വെട്ടിക്കുറയ്ക്കേണ്ടി വന്ന ബിസിനസുകൾക്ക് ഈ ഗ്രാന്റിന് അർഹതയില്ല. അർഹരായ ചെറുകിട ബിസിനസുകൾക്ക് ഫെബ്രുവരിയിൽ അവരുടെ പേയ്‌മെന്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ ജനുവരി 18 മുതൽ 21 ദിവസത്തേക്ക് ബിസിനസുകൾക്കും റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കുമായി 24 മണിക്കൂറും ഓഫ്-പീക്ക് നിരക്ക് നൽകുന്ന ഹൈഡ്രോ റിലീഫ് പ്രോഗ്രാമും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.