വിദ്യാർത്ഥികൾക്ക് ഐസൊലേഷനുള്ള കോവിഡ് സ്ക്രീനിങ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്ത് ഒന്റാരിയോ 

By: 600007 On: Jan 8, 2022, 10:27 PM

ഒന്റാറിയോയിലെ സ്‌കൂളുകൾക്കും ചൈൽഡ് കെയർ ഫെസിലിറ്റികൾക്കുമുള്ള കോവിഡ് സ്ക്രീനിങ് സ്‌ക്രീനിംഗ് മാർഗ്ഗനിർദ്ദേശം അപ്‌ഡേറ്റുചെയ്‌തു. പുതിയ അപ്ഡേറ്റ് അനുസരിച്ച് കോവിഡ് രോഗലക്ഷണങ്ങളായ തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന എന്നിവയുള്ള കുട്ടികൾ രോഗ ലക്ഷണങ്ങൾ കുറയുന്നത്  വരെ വീട്ടിൽ തന്നെ തുടരണമെന്ന് നിർദ്ദേശിക്കുന്നു. കൂടാതെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും, രോഗലക്ഷണമുള്ള കുട്ടികളുടെ സഹോദരങ്ങളും വീട്ടിൽ ഐസൊലേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു. നേരത്തെ ഉള്ള കോവിഡ് സ്ക്രീനിങ് ലിസ്റ്റിൽ കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് ലക്ഷണങ്ങളിൽ ഒന്ന് - പനി, വിറയൽ, ശ്വാസതടസ്സം, രുചിയോ മണമോ ഇല്ലാതാവുക, ഓക്കാനം, ഛർദ്ദി, വയറിളക്കം, തുടർച്ചയായി ഉണ്ടാകുന്ന ചുമ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉള്ളവർ മാത്രം ഐസൊലേറ്റ് ചെയ്യുക എന്നതായിരുന്നു.

പനി, വിറയൽ, ശ്വാസതടസ്സം, രുചിയോ മണമോ നഷ്ടപ്പെടൽ, തുടർച്ചയായ ചുമ എന്നിവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ  കുട്ടികളുടെ പ്രായവും വാക്സിനേഷൻ നിലയും അനുസരിച്ച് അഞ്ച് മുതൽ 10 ദിവസം വരെ ഐസൊലേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശിക്കുന്നത്. തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, കടുത്ത ക്ഷീണം, പേശിവേദന, സന്ധി വേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയിലേതെങ്കിലും ഉണ്ടെങ്കിൽ കുട്ടികൾ വീട്ടിൽ തന്നെ തുടരണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു. മേല്പറഞ്ഞ രോഗലക്ഷണങ്ങളിൽ രണ്ടെണ്ണമോ അതിലധികമോ ഉണ്ടെങ്കിൽ, ഒന്നുകിൽ കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റിവ് ആകുകയോ അല്ലെങ്കിൽ അഞ്ച് മുതൽ 10 ദിവസം വരെ ഐസൊലേറ്റ് ചെയ്യണമെന്നാണ് പുതിയ മാർഗ്ഗനിർദ്ദേശം. 

പൂർണ്ണമായി വാക്സിനേഷൻ എടുത്ത കുട്ടികൾക്കും 11 വയസും അതിൽ താഴെയുള്ളവർക്കും രോഗലക്ഷണങ്ങൾ മാറി അഞ്ച് ദിവസത്തിന് ശേഷം സ്കൂളിലേക്ക് മടങ്ങാം, മറ്റെല്ലാവരും 10 ദിവസം ഐസൊലേറ്റ് ചെയ്യേണ്ടതാണ്.  പുതിയ അപ്ഡേറ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://covid-19.ontario.ca/school-screening/ എന്ന ലിങ്കിൽ ലഭ്യമാണ്.