കേരളത്തില്‍ സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി 

By: 600021 On: Jan 8, 2022, 6:37 PM

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. 

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ഹോം ക്വാറന്റൈ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്വാറന്റൈന്‍ മാനദണ്ഡം കേന്ദ്ര നിര്‍ദേശമനുസരിച്ചായിരിക്കും. ഏഴ് ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. എട്ടാം ദിവസം വീണ്ടും നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് കൂടുതലായി ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിബന്ധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

content highlights: there will be no complete closure in the state says health minister