സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന് ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന് എടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഞായറാഴ്ച മുതല്‍ ആരംഭിക്കും. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്സിനെടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തിയാല്‍ സമയനഷ്ടം ഒഴിവാക്കാം.
കരുതല്‍ ഡോസ് ബുക്ക് ചെയ്യുന്ന വിധം
കരുതല്‍ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ കയറി നേരത്തെ രണ്ട് ഡോസ് വാക്സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. രണ്ട് ഡോസ് വാക്സിന് എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാം.
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,22,701 കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്കി. സംസ്ഥാനത്ത് ആകെ 4,41,670 കുട്ടികള്‍ക്ക് വാക്സിന് നല്കി. ഇതൊടെ ഈ പ്രായത്തിലുള്ള നാലിലൊന്നിലധികം (29 ശതമാനം) കുട്ടികള്‍ക്ക് വാക്സിന് നല്കി.
content highlights: precaution dose vaccination booking from sunday