കോവിഡ് കുതിക്കുന്നു; ഡല്‍ഹിയില്‍ 20,000ത്തിന് മുകളില്‍ രോഗികള്‍

By: 600021 On: Jan 8, 2022, 6:10 PM

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു. ഇന്ന് 20,181 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 

ഡല്‍ഹിയില്‍ 11,869 പേര്‍ ഇന്ന് രോഗമുക്തരായി. ഏഴ് പേര്‍ മരിച്ചു. ആക്ടീവ് കേസുകള്‍ 48,178 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.6 ശതമാനം. ആകെ മരണം 25,143. 

പശ്ചിമ ബംഗാളില്‍ 18,802 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 8,112 പേര്‍ക്കാണ് രോഗ മുക്തി. 19 പേര്‍ മരിച്ചു. കര്‍ണാടകയില്‍ 8906 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു.  


content highlights: delhi reports 20181 fresh covid cases