എഡ്മന്റണില്‍ അനുഭവപ്പെടുന്നത് അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ തണുപ്പെന്ന് റിപ്പോര്‍ട്ട്. ക്രിസ്തുമസ് ദിനം മുതല്‍ പുതുവത്സരദിനം വരെ -20 ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരുന്നു തണുപ്പ്. പിന്നീട് രണ്ട് ദിവസം ഇതിലൊരു മാറ്റം വന്നെങ്കിലും കഴിഞ്ഞ 5 ദിവസം തുടര്‍ച്ചയായി -20 ഡിഗ്രി സെല്‍ഷ്യസിന് താഴെ തന്നെയാണ് തണുപ്പ്.
1969ലാണ് എഡ്മന്റണില്‍ ഇത്രയും കൊടും തണുപ്പ് അവസാനമായി അനുഭവപ്പെട്ടത്.