സിവ (CIWA) 'Daughter’s Day' അവാർഡിന് നോമിനേഷനുകൾ ക്ഷണിക്കുന്നു 

By: 600007 On: Jan 8, 2022, 8:05 AM

നമ്മുടെ സമൂഹത്തിലെ ലിംഗസമത്വത്തെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി നമ്മുടെ പെൺമക്കളുടെ ജീവിതം, സംഭാവനകൾ, നേട്ടങ്ങൾ എന്നിവയെ അഭിനന്ദിക്കുവാൻ കാൽഗറി ഇമ്മിഗ്രന്റ്‌സ് വുമൺസ് അസോസിയേഷൻ (CIWA ) ഡോട്ടേഴ്‌സ് ഡേ ( Daughter’s Day) അവാർഡുകൾ നൽകി ആദരിക്കുന്നു .

നോമിനേഷൻ സമയത്ത് ,12 നും 29 നും ഇടയിൽ പ്രായമുള്ള, കാൽഗറിയിൽ  താമസിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം. മുൻപ് ഈ അവാർഡ് ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കാൻ അർഹരല്ല. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി 2022 ജനുവരി 14 ആണ് . CIWA-യുടെ യൂത്ത് ഫോറത്തിന്റെ ഭാഗമായി 2022 ഫെബ്രുവരി 17-ന് അവാർഡുകൾ സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 500 ഡോളർ ആണ്  അവാർഡായി ലഭിക്കുക. പൂർണ്ണമായ വിശദാംശങ്ങളും നാമനിർദ്ദേശ ഫോമുകളും https://ciwa-online.com/news/ciwa-daughtersdayawards/ എന്ന ലിങ്കിൽ ലഭ്യമാണ്