ഒന്റോരിയോയില്‍ ആളുകള്‍ മൊഡേണ ബൂസ്റ്ററുകളോട് വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട് 

By: 600007 On: Jan 8, 2022, 5:48 AM




ഒന്റാരിയോയില്‍ ചില ആളുകള്‍ മൊഡേണ ബൂസ്റ്ററുകള്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നതായി ഫാര്‍മസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകുതിയോളം ആളുകള്‍ മോഡേണ എടുക്കാന്‍ വിസമ്മതിക്കുന്നതായി ഫാര്‍മസികളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കുന്നതായി ഒന്റാരിയോ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ സിഇഒ ജസ്റ്റിന്‍ ബേറ്റ്‌സ് പറഞ്ഞു. 

മോഡേണ ഫൈസറിന് തുല്യമാണെന്നും ഇത് സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഫൈസര്‍ വാക്‌സിനെടുത്തവര്‍, മറ്റൊരു വാക്‌സിന്‍ ബ്രാന്‍ഡ് സ്വീകരിക്കാന്‍ മടിക്കുന്നതാണ് മൊഡേണ നിരസിക്കാന്‍ കാരണമെന്നും ബേറ്റ്‌സ് പറഞ്ഞു.

2021ല്‍ കാനഡയില്‍ വാക്‌സിനേഷന്‍ ആരംഭിച്ച ഘട്ടത്തില്‍ മോഡേണയ്ക്ക് വിതരണത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ആ കാലയളവില്‍, മിക്ക ആളുകളും ഫൈസര്‍ വാക്‌സിനേഷനാണ് സ്വീകരിച്ചത്.