പ്രൊവിന്‍സുകള്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് പരിഗണിക്കണം: ഫെഡറല്‍ ആരോഗ്യമന്ത്രി 

By: 600002 On: Jan 8, 2022, 5:37 AM

 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രൊവിന്‍സുകളും ടെറിറ്ററികളും പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാക്കുന്നത് പരിഗണിക്കണമെന്ന് കാനഡ ആരോഗ്യമന്ത്രി. കാനഡയിലെ ആരോഗ്യ പരിപാലന സംവിധാനം ദുര്‍ബലമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ജനങ്ങള്‍ ക്ഷീണിതരാണ്. കോവിഡിന്റെ ഏത് വകഭേദത്തെയും ചെറുക്കാന്‍ നമുക്ക് മുന്നിലുള്ള വഴി വാക്‌സിനേഷന്‍ മാത്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പിപിഇ, സാമൂഹികഅകലം, പരിശോധനകള്‍ തുടങ്ങിയവയെല്ലാം വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

കാനഡയില്‍ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്.