സൗത്ത് വെസ്റ്റ് ആൽബർട്ടയിലും ബി.സി.യിലും ഹിമപാത അപകട മുന്നറിയിപ്പ് 

By: 600007 On: Jan 7, 2022, 10:40 PM

വാരാന്ത്യത്തിൽ കാലാവസ്ഥ മാറാൻ സാധ്യതയുള്ളതിനാൽ, സൗത്ത് വെസ്റ്റ് ആൽബർട്ടയിലും സൗത്ത് ഈസ്റ്റ്  ബിസിയിലും പർവതപ്രദേശങ്ങളിൽ ഹിമപാത അപകട മുന്നറിയിപ്പ് നൽകി അവലാഞ്ച് കാനഡ. നോർത്ത് കൊളംബിയ, സൗത്ത് കൊളംബിയ,ഗ്ലേസിയർ നാഷണൽ പാർക്ക്, ലിസാർഡ് ഫ്ലാറ്റ്ഹെഡ്,പർസെൽസ്(purcells),കൂട്ട്നെ ബൗണ്ടറി എന്നിവ ഉയർന്ന ഹിമപാത അപകട റേറ്റിംഗ് ഉള്ള പ്രദേശങ്ങളാണ്. കനനാസ്കിസ് കൺട്രി,ബാൻഫ്, യോഹോ, കൂട്ട്നെ നാഷണൽ പാർക്കുകൾ, ലിറ്റിൽ യോഹോ, വാട്ടർടൺ ലേക്സ് നാഷണൽ പാർക്ക്,സൗത്ത് റോക്കീസ് എന്നിവടങ്ങളിൽ ഗണ്യമായ അപകട സാധ്യത ഉള്ളതായി വിലയിരുത്തപ്പെടുന്നു.  

സമീപ ആഴ്‌ചകളിൽ ആൽബെർട്ടയുടെയും ബീസിയുടെയും ഭൂരിഭാഗം പ്രദേശങ്ങളെയും മൂടിയ കോൾഡ് സ്‌നാപ്പ് വാരാന്ത്യത്തിൽ അവസാനിക്കുന്നത് മൂലം ചൂട് കൂടാൻ സാധ്യതയുള്ളതിനാലാണ് ഹിമപാത അപകട സാധ്യത നൽകിയിരിക്കുന്നത് .