അടിയന്തരമല്ലാത്ത കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുവാനും ആപ്പ് പുറത്തിറക്കി ആൽബെർട്ട ആർസിഎംപി. ഐഓഎസ്(ios) സ്റ്റോറിലും, ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായ ആപ്പിൽ വാർത്താ റിലീസുകളും ഡിറ്റാച്ച്മെന്റ് ലൊക്കേഷനുകളും ക്രൈം മാപ്പുകളും സ്ഥിതിവിവരക്കണക്കുകളും ലഭ്യമാണ്. അടിയന്തിര കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആപ്പ് ഉപയോഗിക്കരുതെന്നും 911 വിളിക്കുവാനും ആർസിഎംപി അറിയിച്ചു. ആപ്പ് വ്യക്തിഗത വിവരങ്ങളോ ലൊക്കേഷനോ ശേഖരിക്കുകയില്ലെന്ന് ആർസിഎംപി പറഞ്ഞു.