റോമില്‍ നിന്ന് അമൃത്സറിലെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ 173 പേര്‍ക്ക് കോവിഡ്

By: 600021 On: Jan 7, 2022, 3:50 PM


ഇറ്റലിയിലെ റോമില്‍ നിന്ന് അമൃത്സറിലെത്തിയ 170ലേറെ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 285 യാത്രക്കാരുമായി റോമില്‍ നിന്നെത്തിയ വിമാനത്തിലെ 173 യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡയറക്ടര്‍ വികെ സേഥിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്നും പരിശോധന തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ 179 യാത്രക്കാരുമായി ഇറ്റലിയില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇറ്റലിയില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ 170 ലേറെ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Content highlights: 173 more passengers, who arrived in Amritsar from Rome test Covid positve