ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ 150 കോടി പിന്നിട്ടു

By: 600021 On: Jan 7, 2022, 3:43 PM

 
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 150 കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചുദിവസത്തിനിടെ 1.5 കോടി കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചത്. പ്രായപൂര്‍ത്തിയായവരില്‍ 90 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.  രാജ്യത്തെ 130 കോടി ജനങ്ങളുടെ ശേഷി വിളിച്ചൊതുന്നതാണ് ഈ നേട്ടം. സ്വയംപര്യാപ്തതയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകം കൂടിയാണ് 150 കോടി എന്ന നാഴികക്കല്ലെന്നും മോദി വ്യക്തമാക്കി.

Content highlight: India crosses 150 crore covid vaccination mark says pm modi