സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

By: 600006 On: Jan 7, 2022, 3:23 PM

സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു. തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രയിലെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് രാവിലെ പത്തരയോടെ എത്തി ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. സംവിധായകന്‍ കമലിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 

Content highlight: Director Ranjith has been appointed as the chairman of the kerala chalachithra academy