ഒടിടി റിലീസ് പ്രഖ്യാപിച്ചു; വെള്ളിയാഴ്ച മുതല്‍ പുഷ്പ ആമസോണ്‍ പ്രൈമില്‍

By: 600006 On: Jan 6, 2022, 3:41 PM

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ തിയറ്റര്‍ റിലീസിന് പിന്നാലെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.  വെള്ളിയാഴ്ച മുതലാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കുക. ഇന്ത്യയുള്‍പ്പെടെ 240ലേറെ രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 7 മുതല്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ലഭ്യമാകും. ആമസോണ്‍ പ്രൈം തന്നെയാണ് റിലീസ് വിവരം ആരാധകരെ അറിയിച്ചത്. 

സുകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രമായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. രണ്ട് ഭാഗങ്ങളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗമായ പുഷ്പ; ദി റൈസ് തിയറ്ററിലൂടെ ഡിസംബര്‍ 17 നാണ് റിലീസ് ചെയ്തത്. 

Content Highlights: Pushpa movie will release on january 7th on amazon prime