ഊട്ടി കൊടും തണുപ്പിലേക്ക്; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു

By: 600021 On: Jan 6, 2022, 3:21 PM

തമിഴ്‌നാട്ടിലെ സുഖവാസകേന്ദ്രമായ ഊട്ടി കൊടും തണുപ്പിലേക്ക്. 15 വര്‍ഷത്തിനിടെ ആദ്യമായി താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു. നീലഗിരി ജില്ലയിലെ സാന്‍ഡിനല്ല ഗ്രാമത്തിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. പതിനഞ്ച് വര്‍ഷം മുന്‍പാണ് ഇതിന് മുന്‍പ് താപനില ഈ നിലയിലേക്ക് താഴ്ന്നത്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മഞ്ഞാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. മഞ്ഞുമൂടി കിടക്കുന്നതിനാല്‍ ആളുകള്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടുകയാണ്. സാന്‍ഡിനല്ലയുടെ അടുത്ത പ്രദേശമായ കണ്ടലാണ് തൊട്ടരികില്‍. ഇവിടെ രണ്ടു ഡിഗ്രി സെല്‍ഷ്യസാണ് താപനില.  ഊട്ടിയില്‍ ഏഴു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. 

Content Highlights: Mercury touches zero mark in tns sandynalla after 15 yrs