ഇറ്റലിയില്‍ നിന്ന് അമൃത്സറിലെത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് 

By: 600021 On: Jan 6, 2022, 2:56 PM


    
ഇറ്റലിയില്‍ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് വന്ന വിമാനത്തിലെത്തിയ 125 യാത്രക്കാര്‍ കോവിഡ് പോസിറ്റീവായി. അമൃത്സറിലെ വി.കെ സേത്ത് വിമാനത്താവളത്തില്‍ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഈ വിമാനത്തിലെത്തിയ യാത്രക്കാര്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആകെ 179 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ക്വറന്റെയിനിലാക്കി. വകഭേദം കണ്ടെത്താനായി ഇവരുടെ സാമ്പിള്‍ ജനിതക ശ്രേണീകരണ പരിശോധനക്കായി അയച്ചിരിക്കുകയാണ്. 

അതേസമയം, രാജ്യത്താകമാനം കോവിഡ്, ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച മാത്രം 90000 ത്തോളം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. അതിനിടെ, രാജ്യത്ത് കോവിഡും പടര്‍ന്നുപിടിക്കുകയാണ്.  വ്യാഴാഴ്ച മാത്രം 90,928 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 325 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 4,82,876 ആയി. പ്രതിദിന കോവിഡ് കണക്ക് 56.5 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 19,206 പേര്‍ രോഗമുക്തരായി. ഒമിക്രോണ്‍ കേസുകളുടെ എണ്ണം 2630 ആയി. 26 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

Content Highlights: 125 Passengers Of Italy-Amritsar Flight Test Positive On Arrival