നോവ സ്‌കോഷ്യയില്‍ ബൂസ്റ്റര്‍ ഡോസ് വിതരണത്തിന് സഹായിക്കാന്‍ സൈന്യമെത്തുന്നു. നേരത്തെ ഫെഡറല്‍ ഗവണ്‍മെന്റിനോട് സൈന്യത്തിന്റെ സേവനം വേണമെന്ന് പ്രൊവിന്‍സ് അഭ്യര്‍ത്ഥിച്ചിരുന്നതായി പ്രീമിയര്‍ പറഞ്ഞു.
അടുത്ത രണ്ടാഴ്ചക്കുള്ളില്‍ രണ്ട് ഡസന്‍ സായുധ സേന പ്രൊവിന്‍സിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനും ഇതിനായുള്ള ഒരു ക്ലിനിക്ക് സ്ഥാപിക്കാനും സൈന്യം പ്രൊവിന്‍സില്‍ സഹായിക്കുമെന്ന് പ്രീമിയര്‍ പറഞ്ഞു.
അതേസമയം നോവ സ്‌കോഷ്യയില്‍ 842 പേര്‍ക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.