140 മില്യണ്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഈ മാസം രാജ്യത്തെത്തുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്

By: 600002 On: Jan 6, 2022, 6:45 AM

 

കാനഡയില്‍ 140 ദശലക്ഷത്തിലധികം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പ്രൊവിന്‍സുകളിലേക്കും ടെറിറ്ററികളിലേക്കും  എത്തിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ഗവണ്‍മെന്റ് അറിയിച്ചു.  

35 മില്യണ്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വേണമെന്ന പ്രൊവിന്‍സുകളുടെയും ടെറിറ്ററികളുടെയും ആവശ്യത്തിന് നാല് മടങ്ങ് നല്‍കി ആവശ്യം പൂര്‍ത്തീകരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. 

രാജ്യത്തെ ഓരോ വ്യക്തിക്കും ആവശ്യമെങ്കില്‍ ഒരു മാസത്തേക്ക് ആഴ്ചയില്‍ ഒരു റാപ്പിഡ് ടെസ്റ്റ് നടത്താന്‍ മതിയാകുന്നതാണ് വരാനിരിക്കുന്ന 140 മില്യണ്‍ റാപ്പിഡ് ടെസ്റ്റ് കിറ്റ്. പ്രതിശീര്‍ഷ അടിസ്ഥാനത്തില്‍ ഓരോ പ്രവിശ്യയിലേക്കും പ്രദേശങ്ങളിലേക്കും അവ വിഭജിക്കും. ആവശ്യത്തിന് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കുക എന്നത് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്നും ട്രൂഡോ പറഞ്ഞു.