കാല്‍ഗരിയില്‍ 2021ല്‍ റെക്കോര്‍ഡ് ഭവന വില്‍പ്പന

By: 600007 On: Jan 6, 2022, 6:25 AM

 കാല്‍ഗരിയില്‍ 2021ല്‍ റെക്കോര്‍ഡ് ഭവന വില്‍പ്പനയാണ് നടന്നതെന്ന് കാല്‍ഗരി റിയല്‍ എസ്‌റ്റേറ്റ് ബോര്‍ഡ്(CREB). 27,686 വീടുകളാണ് ഈ വര്‍ഷം വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 72 ശതമാനം കൂടുതലാണിത്. കാല്‍ഗരിയുടെ പത്ത് വര്‍ഷത്തെ ശരാശരിയേക്കാള്‍ 44 ശതമാനത്തിലധികം കൂടുതലും. 

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വെറും 8 ശതമാനം വര്‍ദ്ധവനവ് മാത്രമാണ് 2021-ല്‍ കാല്‍ഗറിയിലെ ഒരു വീടിന്റെ ബെഞ്ച്മാര്‍ക്ക് വില ഉയര്‍ന്നത്.