കോവിഡ് വ്യാപനം തുടരുന്നതിനിടയിൽ കിന്റർ ഗാഡൻ മുതൽ ഗ്രേഡ്-12 വരെയുള്ള ആൽബെർട്ടയിൽ സ്‌കൂളുകൾ ജനുവരി 10-ന് തന്നെ തുറക്കുമെന്ന് ഗവണ്മെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു. സുരക്ഷാ മാനദണ്ഡമായി അടുത്ത ആഴ്ച അവസാനത്തോടെ റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകളും മെഡിക്കൽ-ഗ്രേഡ് മാസ്‌ക്കുകളും സ്‌കൂളുകളിൽ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. സ്‌കൂളിൽ കോവിഡ് വ്യാപനമുണ്ടെങ്കിൽ ചില ക്ലാസുകളോ ഗ്രേഡുകളോ ഹ്രസ്വകാല റിമോട്ട് ലേണിംഗിലേക്ക് മാറ്റാനുള്ള അധികാരം ഓരോ ഡിസ്ട്രിക്ടിനും ഉണ്ടായിരിക്കും, എന്നാൽ ഒരു ഡിസ്ട്രിക്ടിലെ മുഴുവൻ സ്‌കൂളുകളേയും ഹോം ലേണിംഗിലേക്ക് മാറ്റുന്ന തീരുമാനം സർക്കാർ അംഗീകരിച്ചതിന് ശേഷമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളു എന്ന് സർക്കാർ അറിയിച്ചു.