മെട്രോ വാൻകൂവറിൽ ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ

By: 600007 On: Jan 5, 2022, 11:19 PM

 

മെട്രോ വാൻകൂവറിൽ പെട്രോളിന്റെ ശരാശരി വില വ്യാഴാഴ്ചയോടെ ലിറ്ററിന് 171.9 സെൻറ് ആയി ഉയരുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായിരുന്നത് ലിറ്ററിന് 128.9 സെന്റ് ആയിരുന്നു.  എന്നാൽ ഈ ആഴ്‌ചയിലെ വില വർദ്ധന ചെറുതാണെന്നും മാർച്ചിലോ ഏപ്രിലിലോ ലിറ്ററിന് 185 സെന്റിൽ എത്തുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വർദ്ധിച്ച ഡിമാൻഡും,യുണൈറ്റഡ് സ്റ്റേറ്റ്സിലെ കുറഞ്ഞ ഉൽപ്പാദനവും ആണ് ഇന്ധന വില ഉയരാൻ കാരണമാകുന്നതെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജിയുടെ പ്രസിഡന്റ് ഡാൻ മക്‌ടീഗ് അറിയിച്ചു.