കാനഡയിൽ മികച്ച വളർച്ചാ നിരക്കുള്ള പ്രൊവിൻസ് ആൽബെർട്ട - യു-ഹോൾ കമ്പനിയുടെ റിപ്പോർട്ട്

By: 600007 On: Jan 5, 2022, 10:14 PM

 

കാനഡയിൽ മികച്ച വളർച്ച നിരക്കുള്ള പ്രൊവിൻസ് ആൽബെർട്ടയെന്ന് യു-ഹോൾ റെന്റൽ കമ്പനി. കമ്പനിയുടെ ഈ വർഷത്തെ മൈഗ്രേഷൻ ട്രെൻഡുകളുടെ ഡാറ്റയെ അടിസ്ഥാനമാക്കി മറ്റേതൊരു പ്രവിശ്യയേക്കാളും കൂടുതൽ വൺ-വേ യു-ഹോൾ ട്രക്കുകൾ ഉപയോഗിച്ചത് ആൽബെർട്ടയിലേക്കാണെന്ന് പറയുന്നു. രണ്ടാം സ്ഥാനം ബ്രിട്ടീഷ് കൊളംബിയയ്ക്കും മൂന്നാം സ്ഥാനം ഒന്റാരിയോയ്ക്കുമാണ്. 
  
മുൻവർഷത്തെ അപേക്ഷിച്ച് 2021-ൽ ആൽബെർട്ടയിലേക്ക് എത്തിയ ട്രക്കുകളിൽ   33 ശതമാനം വർധനയുണ്ടായി എന്ന് റിപ്പോർട്ടിൽ പറയുന്നു. കാൽഗറിയിലേക്കാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയതെങ്കിലും, റെഡ് ഡീർ-ലാകോംബ്, മെഡിസിൻ ഹാറ്റ്-റെഡ്ക്ലിഫ്, എയർഡ്രി തുടങ്ങിയ സ്ഥലങ്ങളും  കൂടുതൽ താമസക്കാരെ ആകർഷിക്കുന്നുണ്ടെന്ന് യു-ഹാൾ പറയുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും താമസക്കാരെ ആകർഷിക്കുകയും ചെയ്യുന്ന സംരംഭങ്ങൾ ആൽബർട്ടയിലുണ്ടെന്നും ആൽബെർട്ടയിലെ പ്രധാന നഗരങ്ങളിലും പരിസരങ്ങളിലും കൂടുതൽ കമ്മ്യൂണിറ്റികൾ നടക്കുന്നെണ്ടെന്നും  യു-ഹോൾ വെസ്റ്റേൺ കാനഡ ഏരിയ ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് നാഗ ചേന്നംസെട്ടി പറഞ്ഞു.

റിപ്പോർട്ട് പ്രകാരം പ്രവിശ്യാ വളർച്ചാ പട്ടികയിൽ ആൽബർട്ട ഒന്നാമതാണെങ്കിലും, കാനഡയിലെ മികച്ച 25 വളർച്ചാ നിരക്കുള്ള നഗരങ്ങളിൽ 14 എണ്ണവും ഒന്റാരിയോയിലാണ്. ഒന്നാം സ്ഥാനം ഒന്റാരിയോയിലെ  നോർത്ത് ബേയ്ക്കും രണ്ടും മൂന്നും സ്ഥാനം ഒന്റാരിയോയോയിലെ ബെല്ലെവിൽ, ഗ്രേറ്റർ സഡ്‌ബറി എന്നീ നഗരങ്ങൾക്കുമാണ്.  യു-ഹോൾ കമ്പനി പുറത്തിറക്കിയ റിപ്പോർട്ട് https://myuhaulstory.com/2022/01/05/canada-migration-trends-alberta-is-top-growth-province-of-2021/ എന്ന ലിങ്കിൽ ലഭ്യമാണ്.