ബ്രിട്ടീഷ് കൊളംബിയയിലെ ലോവര്‍ മെയിന്‍ലാന്റില്‍ ഈയാഴ്ച അതിശൈത്യത്തിന് സാധ്യതയെന്ന് എന്വിയോണ്മെന്റ് കാനഡയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
പ്രൊവിന്‍സില്‍ മുഴുവനും അതിശൈത്യം അനുഭവപ്പെട്ടേക്കാമെന്നാണ് അറിയിപ്പ്. ഇതിനോടകം തന്നെ പല റോഡുകളും മഞ്ഞുമൂടിയ അവസ്ഥയിലാണെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിയെും കനത്ത മഞ്ഞിന് സാധ്യതയുണ്ട്.