കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി 5 ദിവസത്തെ ഐസൊലേഷന് ശേഷം പനിയുടെ ലക്ഷണങ്ങള്‍ ഇല്ലായെങ്കില്‍ വീണ്ടും ടെസ്റ്റ് ചെയ്യാതെ തന്നെ ജോലിയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കുന്ന യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ഡ്രോള്‍ ആന്റ് പ്രിവന്‍ഷന്റെ(സിഡിസി) പുതിയ നയം നിലവില്‍ വന്നു. അഞ്ചു ദിവസത്തിനുശേഷം അഞ്ചു ദിവസം കൂടി മാസ്‌ക്ക് ധരിക്കണമെന്നും സിഡിസി നിര്‍ദേശിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് ഐസൊലേഷനിലാകുന്ന രോഗിയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കാവൂ എന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇത് തള്ളിയാണ് സിഡിസി പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്.