കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

By: 600002 On: Jan 5, 2022, 3:16 PM

 

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കോവിഡ് ബൂസ്റ്റര്‍ ഡോസെടുത്തു. ചൊവ്വാഴ്ച രാവിലെ ഓട്ടവയിലെ ഫാര്‍മസിയിലെത്തിയാണ് ട്രൂഡോ ബൂസ്റ്റര്‍ ഡോസെടുത്തത്. 

രാവിലെ 8 മണിയോടെയാണ് പ്രധാനമന്ത്രി ഫാര്‍മസിയിലെത്തിയത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം ക്യാമറകള്‍ക്ക് നേരെ തംപ്‌സ് അപ് നല്‍കിയ ട്രൂഡോ, എല്ലാ ജനങ്ങളും ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസുകളുടെ വിതരണം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് പ്രൊവിന്‍സുകള്‍.