ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്റാരിയോയിലെ ആശുപത്രികളില്‍ ജനുവരി 5 മുതല്‍ അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍, ആശുപത്രിയില്‍ കിടക്കകളും, ജീവനക്കാരും സജ്ജമായിരിക്കേണ്ടതിനാലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ക്രിസ്റ്റിന്‍ എലിയറ്റ് പറഞ്ഞു.
ഒന്റാരിയോ ആശുപത്രികളില്‍ ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് എലിയറ്റ് പറഞ്ഞു. നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിയ്ക്കുന്നതാണ് ക്ഷാമം നേരിടാന്‍ കാരണമാകുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രൊവിന്‍സിലെ ആശുപത്രികളില്‍ ഏകദേശം 1,300 പുതിയ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ടെന്നും എന്നാല്‍ അതും മതിയാകാത്ത സാഹചര്യമാണെന്നും അവര്‍ പറഞ്ഞു.