ബീസിയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

By: 600002 On: Jan 5, 2022, 10:26 AM



ബീസിയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 35 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്.  

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 86 പേര്‍ ഉള്‍പ്പെടെ പ്രൊവിന്‍സിലുടനീളം 298 കോവിഡ് രോഗികളാണ് ആശുപത്രിയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഇത് 220 രോഗികളായിരുന്നു.

അതേസമയം അടുത്തിടെ കോവിഡ് ബാധിച്ച ഭൂരിഭാഗം പേരും വാക്‌സിനേഷന്‍ എടുക്കാത്തവരാണെന്നും റിപ്പോര്‍ട്ടുണ്ട്. ഡിസംബര്‍ 16 നും 29 നും ഇടയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 53.3 ശതമാനവും വാക്‌സിനേഷന്‍ എടുക്കാത്തവരാണ്.