ഒമിക്രോണ്‍ അതിവേഗത്തില്‍ വ്യാപിക്കുന്നതിനിടെ രാജ്യത്ത് പല മേഖലകളിലും ജീവനക്കാരുടെ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നതിനാല്‍ വിതരണ ശൃംഖലയും തടസപ്പെടുകയാണ്.
സിറ്റി സര്‍വീസുകളെയും, ഗതാഗതം, പലചരക്ക് കടകള്‍ തുടങ്ങിയവയെയുമെല്ലാം ഒമിക്രോണ്‍ വകഭേദം സാരമായി ബാധിക്കുന്നുണ്ട്. രാജ്യത്തെ പല മേഖലകളിലും കൂടുതല്‍ ജോലിക്കാരെ നിയമിക്കാന്‍ ബുദ്ധിമുട്ടുന്നതിനിടെ നിലവിലുള്ള ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ക്യുബെക്കില്‍ കോവിഡ് ബാധിതരായി നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരെയും പാരാമെഡിക്കല്‍ ജീവനക്കാരെയുമാണ് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടി വന്നത്.