മാനിറ്റോബയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകും; ജനുവരി 10 മുതല്‍ റിമോട്ട് ലേണിംഗ്

By: 600002 On: Jan 5, 2022, 5:01 AM

 

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാനിറ്റോബയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി. ജനുവരി 10ന് സ്‌കൂളുകള്‍ തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ 10 മുതല്‍ ഒരാഴ്ചത്തേക്ക്  സ്‌കൂളുകള്‍ക്ക് റിമോട്ട് ലേണിംഗിന് ഗവണ്‍മെന്റ് നിര്‍ദേശം നല്‍കി. 

കിന്റര്‍ഗാര്‍ട്ടനിലെ ക്രിട്ടിക്കല്‍ സര്‍വീസ് വര്‍ക്കര്‍മാരുടെ കുട്ടികള്‍ക്കും ഗ്രേഡ് 6 നും കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ഗ്രേഡ് വരെ പ്രത്യേക പഠനം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും നോക്കാന്‍ ആളില്ലാത്തതോ മറ്റോ ആയ സാഹചര്യമാണെങ്കില്‍ സ്‌കൂളില്‍ വരാന്‍ അനുമതിയുണ്ട്. 

സ്‌കൂള്‍ തുറക്കുന്നത് നീട്ടിയത് സ്‌കൂളുകള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പ്രൊവിന്‍സ് പറഞ്ഞു.