നാല് ദിവസംകൊണ്ട് ആൽബർട്ടയിൽ റിപ്പോർട്ട് ചെയ്തത് 12,965 കോവിഡ് കേസുകൾ

By: 600007 On: Jan 4, 2022, 11:47 PM

 

 
ഡിസംബർ 31 മുതൽ ജനുവരി 3 വരെ ആൽബർട്ടയിൽ റിപ്പോർട്ട് ചെയ്തത് 12,965 കോവിഡ് കേസുകൾ. വെള്ളിയാഴ്ച 4,570, ശനിയാഴ്ച 3,323, ഞായറാഴ്ച 2,059, തിങ്കളാഴ്ച 3,013 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആൽബെർട്ട ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. ഡീന ഹിൻഷോ പ്രസ്സ് കോൺഫെറൻസിൽ അറിയിച്ചു. പ്രവിശ്യയിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  28 നും 36 ശതമാനത്തിനും ഇടയിലാണ്.  ആൽബെർട്ടയിൽ 30,000-ത്തിലധികം ആക്റ്റീവ് കേസുകൾ ആണ് ഉള്ളതെന്ന്  പ്രീമിയർ ജേസൺ കെന്നി അറിയിച്ചു. ടേക്ക്-ഹോം റാപ്പിഡ് ടെസ്റ്റ് കിറ്റുകളിൽ നിന്നുള്ള കേസുകൾ  റിപ്പോർട്ട് ചെയ്ത കേസുകളിൽ ഉൾപ്പെടുന്നില്ല. 61 പേർ ഐസിയുവിൽ ഉൾപ്പെടെ 436 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.