ആല്‍ബെര്‍ട്ടയില്‍ അതിശൈത്യത്തിന് സാധ്യതയെന്ന മുന്നറിയിപ്പ് നല്‍കി എന്‍വിയോണ്‍മെന്റ് കാനഡ. പടിഞ്ഞാറ് റോക്കി പര്‍വതനിരകള്‍ ഒഴികെ ആല്‍ബര്‍ട്ടയിലെല്ലാം അതിശൈത്യമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അടുത്ത ആഴ്ച അവസാനം വരെ -40 ഡിഗ്രി സെല്‍ഷ്യസ് വരെ തണുത്ത കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.