ഡൗണ്‍ടൗണ്‍ കിച്ച്‌നറില്‍ പുതിയ വാക്‌സിനേഷന്‍ ക്ലിനിക്ക് ആരംഭിച്ച് വാട്ടര്‍ലൂ റീജിയന്‍

By: 600002 On: Jan 4, 2022, 4:43 PM

 

ഡൗണ്‍ടൗണ്‍ കിച്ച്‌നറില്‍ പുതിയ കോവിഡ് വാക്‌സിനേഷന്‍ ക്ലിനിക്ക് തുറന്നതായി വാട്ടര്‍ലൂ റീജിയണ്‍ അറിയിച്ചു. 150 ഫ്രെഡ്രിക് സ്ട്രീറ്റില്‍ ആരംഭിച്ച ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം റിക്രൂട്ടിംഗ് കമ്പനിയായ അവര്‍ഗ്ലാസ് എച്ച്ആറിനാണ്. 

പ്രതിവാരം 2000ത്തിലധികം കൂടുതല്‍ മൂന്നാം ഡോസ് വിതരണം ചെയ്യാന്‍ പുതിയ ക്ലിനിക്കിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റീജിയന്റെ വെബ്‌സൈറ്റിലൂടെ അപ്പോയ്‌മെന്റെടുക്കാന്‍ കഴിയും. 

ഇതുവരെ, 159,366 പേര്‍ക്ക് മൂന്നാം ഡോസ് COVID-19 വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്.