ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് ആപ്പിള്‍; വിപണി മൂല്യം 3 ട്രില്യണിലെത്തി

By: 600002 On: Jan 4, 2022, 10:16 AM

 

ടെക് ഭീമനായ ആപ്പിളിന്റെ മൊത്തം ആസ്തി 3 ട്രില്യന്‍ ഡോളറിലെത്തി (ഏകദേശം 223.76 ലക്ഷം കോടി രൂപ) . ഇത് ആദ്യമായാണ് ഒരു കമ്പനി മൂന്നു ട്രില്യന്‍ ഡോളര്‍ മൂല്യം കടക്കുന്നത്. 

ആപ്പിളിന്റെ ഓഹരി വില തിങ്കളാഴ്ച 182.87 ഡോളറിലെത്തിയിരുന്നു. ഇതോടെയാണ് കമ്പനിയുടെ മൊത്തം മൂല്യം 3 ട്രില്യന്‍ ഡോളറിലെത്തിയത്. 

ഐഫോണ്‍, ലാപ്‌ടോപ് നിര്‍മ്മാതാക്കളായ ആപ്പിള്‍ സ്വന്തം നേട്ടം തന്നെയാണ് തിരുത്തിക്കുറിക്കുന്നത്. 2018ല്‍ ഒരു ട്രില്യണ്‍ വിപണിമൂല്യം എന്ന നേട്ടം കൈവരിച്ച കമ്പനി, 2020 ഓഗസ്റ്റില്‍ രണ്ട് ട്രില്യണ്‍ വിപണിമൂല്യമെന്ന രണ്ടാമത്തെ നേട്ടവും സ്വന്തമാക്കിയിരുന്നു.