വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ ക്യുബെക്കിനെ സഹായിക്കാന്‍ കനേഡിയന്‍ സായുധ സേന

By: 600002 On: Jan 4, 2022, 10:06 AM

 

ക്യൂബെക്കിലെ കോവിഡ് വാക്സിനേഷന്‍ ക്യാമ്പയ്നില്‍ സഹായിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് സായുധ സേനയെ വിന്യസിക്കുന്നു. തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം മന്ത്രി ബില്‍ ബ്ലെയര്‍ അറിയിച്ചത്. 

വാക്സിനേഷന്‍ സെന്ററിലേക്ക് ആളുകളെ സ്വാഗതം ചെയ്യുക, വാക്സിനേഷന്‍ നല്‍കേണ്ട ഘട്ടങ്ങളിലൂടെ അവരെ നയിക്കുക, ചുറ്റുപാടുകള്‍ വൃത്തിയാക്കി അണുവിമുക്തമാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും സായുധ സേന നേതൃത്വം നല്‍കും.

ക്യൂബെക്ക് പൊതു സുരക്ഷാ മന്ത്രി ജെനിവീവ് ഗില്‍ബോള്‍ട്ട് രണ്ടാഴ്ച മുമ്പ് നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സൈനിക ഉദ്യോഗസ്ഥരെ വിന്യസിക്കാനുള്ള നീക്കം.