ക്യുബെക്കിലെ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചത് 400ലധികം ജീവനക്കാര്‍ക്ക് 

By: 600002 On: Jan 4, 2022, 9:44 AM

 

ക്യൂബെക്കിലെ ഒരു ആശുപത്രിയിലെ 400-ലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 443 ജീവനക്കാര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരെല്ലാം ഐസൊലേഷനിലാണ്. 

ഈ സാഹചര്യത്തില്‍ മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളും ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനങ്ങളും ബുധനാഴ്ച മുതല്‍ പകുതിയായി കുറയും. 10,000 അപ്പോയിന്റ്മെന്റുകള്‍ പുനഃക്രമീകരിക്കുകയോ ടെലിഹെല്‍ത്തിലേക്ക് മാറ്റുകയോ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. 

ക്യൂബെക്ക് പ്രൊവിന്‍സില്‍ 103,000ലധികം സജീവമായ കോവിഡ് കേസുകളാണുള്ളത്. ഏകദേശം 1,400 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.