നേർമയുടെ ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾ ഡിസംബര്‍ 27ന് നടന്നു

By: 600002 On: Jan 4, 2022, 8:10 AM

നോര്‍ത്ത് എഡ്മന്റന്‍ റീജിയന്‍ മലയാളീ അസോസിയേഷന്റെ(NERMA) ക്രിസ്തുമസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 27ന്  നടന്നു. ലൊറെലൈ ബൊമാരിസ്  കമ്മ്യൂണിറ്റിഹാളില്‍ വെച്ച് നടന്ന ആഘോഷങ്ങളില്‍ പ്രശസ്ത മജീഷ്യല്‍ ഡോണോവന്‍ ഡേയുടെ മാജിക് ഷോയും, നേര്‍മ കുടുംബത്തിലെ കലാകാരന്‍മാരും കലാകാരികളും അവതരിപ്പിച്ച വിവിധ ഇനം കലാപരിപാടികളും ഡിജെയും അരങ്ങേറി. 

ആല്‍ബെര്‍ട്ടയുടെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ നടന്നത്. എഡ്മന്റ്‌നിലെ റിയലെറ്റര്‍ റിങ്കു ജോസഫ് ടൈറ്റില്‍ സ്‌പോണ്‍സര്‍ ആയുള്ള ആഘോഷങ്ങളില്‍ ക്രിസ്തുമസ് സാന്റായുടെ സാന്നിധ്യവും കുട്ടികള്‍ക്കുള്ള സമ്മാനാദവും വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.