ബീസിയില്‍ മൂന്ന് ദിവസത്തിനിടെ സ്ഥിരീകരിച്ചത് 9000ത്തിലധികം കോവിഡ് കേസുകള്‍

By: 600002 On: Jan 4, 2022, 7:02 AM

പുതുവര്‍ഷം ആരംഭിച്ച് ആദ്യ വാരാന്ത്യത്തില്‍ ബീസിയില്‍ കോവിഡ് സ്ഥിരീകരിച്ചത് ആയിരക്കണക്കിന് പേര്‍ക്ക്. 

മൂന്ന് ദിവസത്തിനിടെ 9,332 കേസുകളാണ് പ്രൊവിന്‍സില്‍ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചത് പുതുവര്‍ഷത്തലേന്നും പുതുവര്‍ഷദിനത്തിലുമായിരുന്നു. 4,033 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ബീസിയുടെ അഞ്ച് ആരോഗ്യ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഫ്രേസര്‍ ഹെല്‍ത്ത് അതോറിറ്റിയിലാണ് ഭൂരിഭാഗം കേസുകളും (4,859) രേഖപ്പെടുത്തിയിരിക്കുന്നത്.