ഓട്ടവയില്‍ ഒരു കോവിഡ് മരണം കൂടി; മൂന്ന് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

By: 600002 On: Jan 4, 2022, 6:42 AM



ഓട്ടവയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ പ്രൊവിന്‍സില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 624 ആയി. വൈറസ് ബാധയെ തുടര്‍ന്ന് മൂന്ന് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഓട്ടവ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. 

968 പുതിയ കോവിഡ് കേസുകളാണ് തിങ്കളാഴ്ച പ്രൊവിന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓട്ടവയില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 9000ത്തിനടുത്തെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ശതമാനമാണ്. 

24 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ നാല് പേര്‍ ഇന്റന്‍സീവ് കെയറിലാണ്.