കോവിഡ്; ഒന്റാരിയോയിൽ കടുത്ത നിയന്ത്രണങ്ങൾ,സ്‌കൂൾ തുറക്കുന്നത് ജനുവരി 17 വരെ നീട്ടി 

By: 600007 On: Jan 3, 2022, 9:06 PM

ഒന്റാരിയോയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സ്‌കൂൾ തുറക്കുന്നത് ജനുവരി 17 വരെ നീട്ടി. പുതുക്കിയ നിയന്ത്രണങ്ങൾ പ്രകാരം, ഇൻഡോർ ഡൈനിങ്ങ് പൂർണമായും നിരോധിച്ചു. ടേക്ക്ഔട്ട്, ഡ്രൈവ്-ത്രൂ, ഡെലിവറി എന്നിവയ്ക്ക് അനുമതിയുണ്ട്. .ജിം, തീയേറ്ററുകൾ,മ്യൂസിയങ്ങൾ, ഗാലറികൾ, മൃഗശാലകൾ, ശാസ്ത്ര കേന്ദ്രങ്ങൾ എന്നിവ എല്ലാം അടയ്ക്കുകയാണ്. ഇൻഡോർ ഒത്തുചേരലുകളുടെ പരിധി പത്തിൽ നിന്ന് അഞ്ചായും ഔട്ട്ഡോർ ഒത്തുചേരലുകളുടെ പരിധി പത്തായും കുറച്ചു. ജനുവരി 5 മുതൽ 21 വരെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാവുക. 

ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ക്രമീകരണങ്ങളിലെ പ്രവേശന പരിധി 50 ശതമാനം കുറയ്ക്കുകയാണ്. ജനുവരി 5 മുതൽ, അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകുമെന്ന് സർക്കാർ അറിയിച്ചു.