മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു 

By: 600021 On: Jan 3, 2022, 6:21 PM


മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 12,160 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേര്‍ മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 578 പേര്‍ക്കാണ്. ഇതില്‍ 253 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 

സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് രോഗികളും ഒമിക്രോണ്‍ കേസുകളും ഉള്ളത് മുംബൈയിലാണ്. മുംബൈയില്‍ മാത്രം ഇന്ന് എണ്ണായിരത്തില്‍പ്പരം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 368 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4,000 കടന്നു. 4,099 പേര്‍ക്കാണു പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 10,986 പേരാണ് രോഗം ബാധിച്ചു ചികിത്സയിലുള്ളത്. രണ്ടു ദിവസങ്ങളായി ലഭിച്ച സാംപിള്‍ പരിശോധനാ ഫലങ്ങളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചു. 187 സാംപിളുകള്‍ പരിശോധിച്ചതില്‍ 152 ഉം ഒമിക്രോണാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Content highlight: 12160 new covid infections in Maharashtra